ഇത് 'മന്‍ കി ബാതി'ന്റെയല്ല 'ജന്‍ കി ബാതി'ന്റെ സമയം; സഞ്ജീവ് ഭട്ടിനായി നിയമപോരാട്ടം നടത്തും- ദീപിക സിംഗ് രജാവത്
ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നിയമസഹായം വാഗ്ദാനം ചെയ്ത് അഭിഭാഷക ദീപിക സിംഗ് രജാവത്. സഞ്ജീവ് ഭട്ടിന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പഠിക്കുന്നതിന് താന്‍ അഹമ്മദാബാദിലേക്ക് പോകുമെന്നും അവര്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
കത്‌വയില്‍ എട്ടുവയസുകാരിയെ ലൈംഗികമായി ആക്രമിച്ച് കൊന്നവര്‍ക്കെതിരെ നിയമപോരാട്ടം നടത്തിയ അഭിഭാഷകയാണ് ദീപിക സിംഗ് രജാവത്.
ന്യൂഡല്‍ഹി പ്രസ്‌ക്ലബില്‍ എന്‍.സി.എച്ച്.ആര്‍.ഒ സംഘടിപ്പിച്ച ആക്ടിവിസ്റ്റുകളുടെ സംഗമത്തിനെത്തിയതായിരുന്നു ദീപിക സിംഗ് രജാവത്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടും മകന്‍ ശന്തനു ഭട്ടും പരിപാടിയില്‍ പങ്കെടുത്തു.
പറയുന്നതു കൊണ്ടു മാത്രം കാര്യമില്ലെന്ന് പ്രധാനമന്തി നരേന്ദ്ര മോദിയെ അവര്‍ ഓര്‍മിപ്പിച്ചു. പറയുന്നതിലല്ല കാര്യം പ്രവര്‍ത്തിക്കുന്നതിലാണ്. ഇത് മന്‍ കിബാതിന്റെ സമയമല്ല. ജനങ്ങള്‍ക്കു പറയാനുള്ളത് കേള്‍ക്കേണ്ട സമയമാണ്. രാജ്യത്ത് ജനങ്ങളെ അടിച്ചു കൊല്ലുകയാണെന്നും അവര്‍ ഓര്‍മിപ്പിച്ചു. ജനങ്ങള്‍ രാജ്യത്ത് സുരക്ഷ ആഗ്രഹിക്കുന്നു.
ഒരു കാര്യം ശ്രദ്ധിക്കണം. ഒരാളെ അടിച്ചു കൊല്ലുമ്പോള്‍ അതിന്റെ വീഡിയോ നിര്‍മിക്കുന്നു. എന്നിട്ട് ജനങ്ങളുടെ മനസ്സില്‍ ഭീതി ജനിപ്പിച്ച് അത് വൈറലാക്കുന്നു. ഇതാണ് ഇപ്പോള്‍ അക്രമികള്‍ ചെയ്യുന്നത്- അവര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് മോശമായ അന്തരീക്ഷമാണ്. സത്യസന്ധതയുലഌരെ അടിച്ചമര്‍ത്തുന്നു. അതാണ് സഞ്ജീവിന്റെ കാര്യത്തില്‍ സംഭവിച്ചത്. എന്നാല്‍ സഞ്ജീവ് ഭട്ടിന്റെ കേസില്‍ 110 ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
'അത് തിരിച്ചുപിടിക്കുന്നതിനുള്ള വഴി ആരായാന്‍ കൂടിയാണ് അഹമ്മദാബാദില്‍ പോകുന്നത്. ശേഷം കേസില്‍ അപ്പീല്‍ നല്‍കും. ഈ കേസില്‍ വിചാരണ കോടതി സഞ്ജീവ് ഭട്ടിന്റെ ഭാഗം കേട്ടിട്ടില്ല. അത് പറയുന്നത് കോടതിയലക്ഷ്യമല്ല.- അവര്‍ ചൂണ്ടിക്കാട്ടി.
30 വര്‍ഷം മുന്‍പുള്ള കസ്റ്റഡി മരണ കേസില്‍ ജാംനഗര്‍ സെഷന്‍സ് കോടതിയാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മോദി ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ സഞ്ജീവ് ഭട്ട് കുറേ നാളുകളായി മറ്റൊരു കേസില്‍ തടവിലായിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."