കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരിച്ചുനല്‍കി ബേക്കറിയുടമ
ചാരുംമൂട്: രണ്ടരപവന്‍ സ്വര്‍ണ്ണമാല തന്റെ ബേക്കറിക്കു മുന്നിലെ റോഡില്‍ നിന്നും കിട്ടിയയുടന്‍ അതുമായി നൂറനാട് പൊലിസ് സ്റ്റേഷനിലെത്തി കടയുടമ സത്യസന്ധത തെളിയിച്ചു.
താമരക്കുളം ചത്തിയറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ കാര്‍ത്തിക ബേക്കറിയുടമ ശിവ പ്രകാശിനാണ് മാല കിട്ടിയത്. യഥാര്‍ഥ ഉടമയെ കണ്ടെത്തി ഇതു കൈമാറണമെന്ന അഭ്യര്‍ഥനയുമായിട്ടാണ് സ്റ്റേഷനില്‍ എത്തിയത്. അതിനിടെ മാല നഷ്ടപ്പെട്ട കായംകുളം വേലന്‍ച്ചിറ കൃഷ്ണ കൃപയില്‍ ആനന്ദ് നഷ്ടപ്പെട്ട മാലയുടെ അന്വേഷണവുമായി സ്‌കൂള്‍ ജങ്ഷനില്‍ എത്തി. അപ്പോഴാണ് തന്റെ നഷ്ടപ്പെട്ട മാലയുമായി ബേക്കറിയുടമ സ്റ്റേഷനിലേക്ക് പോയ കാര്യം അറിഞ്ഞത്. സ്റ്റേഷനിലേത്തിയ ആനന്ദ് പോലിസു കാരുടെ സാനിധ്യത്തില്‍ നഷ്ടപ്പെട്ട മാല തിരിച്ചു വാങ്ങി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഫുട്‌ബോള്‍ ടീമിലെ അംഗമായ ആനന്ദ് മത്സരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടയിലാണ് മാല നഷ്ടപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."