പൂച്ചാക്കല്‍ പുതിയ പാലത്തില്‍ അനധികൃത വാഹന പാര്‍ക്കിങ ്
പൂച്ചാക്കല്‍:പുതിയപാലത്തിന്റെ വശങ്ങളില് അനധികൃത വാഹന പാര്‍ക്കിങ് പതിവാകുന്നു. അപകട സാധ്യതയായിട്ടും നിയന്ത്രിക്കാന്‍ നടപടിയില്ല.
പൂച്ചാക്കല്‍ പുതിയ പാലത്തിന്റെ ഇരുവശങ്ങളിലും കെ.എസ്.ആര്.ടി.സി ബസ് അടക്കമുള്ളവ പാര്‍ക്ക് ചെയ്യുന്നുണ്ട്.തെക്കേക്കരയില്‍ തേവര്‍വട്ടം റോഡിനോടു ചേര്‍ന്നും വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇത് തേവര്‍വട്ടം റോഡിലേക്കും പോകുന്നവര്‍ക്കും അവിടെ നിന്നു വരുന്നവര്‍ക്കും ഇത് അപകടഭീഷണിയാണ്.വാഹനങ്ങള്‍ പാര്‍ക് ചെയ്തിരിക്കുന്നതിനാല്‍ മറ്റ് വാഹനങ്ങള്‍ കാണാന്‍ സാധിക്കാതെവന്നാണ് അപകടമുണ്ടാകുന്നത്.
രണ്ടു വലിയവാഹനങ്ങള്‍ ഒരേസമയം വന്നാല്‍ പാലത്തിലും സമീപ റോഡിലും ഗതാഗതക്കുരുക്ക് ആകുന്നതാണ് സ്ഥിതി.അതിനിടെ പാലത്തില്‍ വാഹന പാര്‍ക്കിങും ആകുന്നതോടെ സ്ഥിതി രൂക്ഷമാകും. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തെ ഓടിവരുന്ന വാഹനം മറികടക്കുമ്പോള്‍ എതിരെ വരുന്ന വാഹനം കാണാതെയും അപകടമുണ്ടാകാറുണ്ട്.യാത്രക്കാര്‍ക്ക് ഏറെ ഉപകാരമുള്ളതും പൂച്ചാക്കലില്‍ തുടങ്ങുന്നതും അവസാനിക്കുന്നതുമായ ബസുകളാണ് പാലത്തിന്റെ വശങ്ങളില് പാര്‍ക് ചെയ്യുന്നത്. മറ്റു സ്ഥലമില്ലാത്തതുകൊണ്ടാണ് അവിടെ പാര്‍ക് ചെയ്യുന്നതെന്നു ഡ്രൈവര്‍മാരും യാത്രക്കാരും പറയുന്നു.
തെക്കേക്കരയിലോ,വടക്കേക്കരയിലോ ബസ് സ്റ്റാന്‍ഡ് വേണമെന്നത് യാത്രക്കാരുടെയും നാട്ടുകാരുടെയും ദീര്‍ഘനാളായുള്ള ആവശ്യമാണ്.ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് അധികൃതരാണ് അതില്‍ നടപടി സ്വീകരിക്കേണ്ടത്.വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും ആവശ്യമായ സ്ഥലവും പണവും കണ്ടെത്തി ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
പൂച്ചാക്കല്‍ ചന്തയോടു ചേര്‍ന്നു ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാമെന്ന വാഗ്ദാനവും നടപ്പായിട്ടില്ല.തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ മാക്കേക്കവല ജപ്പാന് ശുദ്ധജല വിതരണ പദ്ധതി ശാലയ്ക്കു സമീപം ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ പദ്ധതി ഇട്ടെങ്കിലും അതും നടപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."