സംഘര്‍ഷ സാധ്യത: ധനുവച്ചപുരം കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു
പാറശാല: ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളജില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ രണ്ട് എ.ബി.വി.പി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച യോഗത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കോളജ് അധ്യാപകര്ക്കെതിരേ മോശം പരാമര്‍ശം നടത്തിയിരുന്നു.
കോളജിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്ന എ.ബി.വി.പി നിലപാടുകള്‍ക്കെതിരേ ഇന്നലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലിസ് വഴിയില്‍ തടഞ്ഞിരുന്നു. ഇന്നലെ രാവിലെ മുതല്‍ കോളജില്‍ ക്ലാസ് നടത്താന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ക്ലാസുകളില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്തിറക്കിയ കുട്ടികളെ ക്ലാസില്‍ തിരിച്ച് കയറാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കോളജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. സി.പി.എം ഇന്ന് നടത്തുന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."