HOME
DETAILS
MAL
കുടിവെള്ളക്കുഴല്‍ പൊട്ടി ജലം പാഴാകുന്നു
backup
May 24 2017 | 03:05 AM
ചേര്‍ത്തല :ജപ്പാന് കുടിവെള്ള വിതരണ പൈപ്പുപൊട്ടിയിട്ട് മാസങ്ങളായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി.ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ മൂര്‍ത്തിക്കല്‍ ക്ഷേത്രത്തിന് സമീപമാണ് കുടിവെള്ള പൈപ്പുപൊട്ടി വന്‍തോതില്‍ ജലം പാഴാകുന്നത്. ജലവിതരണ കുഴലിലെ ചോര്‍ച്ചയാണ് വെള്ളം ഒഴുകിപ്പോകാന്‍ കാരണം. സമീപത്തെ പറമ്പിലേക്കും തെങ്ങുകളുടെ ചുവട്ടിലേക്കുമാണ് വെള്ളം ഒഴുകുന്നത്. തെങ്ങിന്‍ചുവട്ടില്‍ ഏതുസമയത്തും വെള്ളം നിറഞ്ഞു നില്ക്കുന്നു. പലകുറി അധികാരികളെ വിവരം അറിയിച്ചിട്ടും ചോര്‍ച്ച പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."