HOME
DETAILS
MAL
'ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്ങുകള്‍ കര്‍ഷക സമരത്തെ ഷഹീന്‍ബാഗാക്കുന്നു'- വിഷം തുപ്പി മനോജ് തിവാരി
backup
December 03 2020 | 06:12 AM
ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശങ്ങളുമായി ഡല്‍ഹി ബി.ജെ.പി മുന്‍ പ്രസിഡന്റും എം.പിയുമായ മനോജ് തിവാരി. ടുക്‌ഡെ ടുക്‌ഡെ ഗ്യങ്ങുകള്‍ ര്‍ഷക സമരത്തെ ഷഹീന്‍ബാഗാക്കുകയാണെന്നാണ് തിവാരിയുടെ പരാമര്‍ശം.
'ഖലിസ്ഥാന് അനുകൂലമായും പ്രധാനമന്ത്രിക്കെതിരായും സമരപ്പന്തലില്‍ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും ഇത് രാജ്യത്ത് അശാന്തി സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് കാണിക്കുന്നത്'- തിവാരി പറഞ്ഞു.
ഷഹീന്‍ ബാഗില്‍ എന്‍.ആര്‍.സി സി.എ.എ വിരുദ്ധ സമരം നയിച്ച വ്യക്തികളും സംഘടനകളും കാര്‍ഷിക സമരക്കാര്‍ക്കിടയില്‍ കടന്നു കൂടിയിരിക്കുകാണെന്നും തിവാരി ആരോപിച്ചു.
പതിനായിരക്കണക്കിന് അമ്മമാരും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ളവരാണ് കഴിഞ്ഞ 7 ദിവസമായി സമാധാനപരമായി സമരം നടത്തുന്നത്. കേന്ദ്രത്തിന്റെ കാര്‍ഷിക സമരങ്ങള്‍ പിന്‍വലിക്കുന്നതു വരെ സമരം എന്ന നിലപാടിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."