കോതകുളങ്ങര തോട്ടില്‍ തെളിനീരൊഴുകി തുടങ്ങി
തുറവൂര്‍: വര്‍ഷങ്ങളായി മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്കു നിലച്ച പഴംതുരുത്ത് കോതകുളങ്ങര തോട്ടില്‍ വീണ്ടും തെളിനീരൊഴുകി തുടങ്ങി.
പട്ടണക്കാട് ഗ്രാമപഞ്ചായത്താണ് പദ്ധതിയില്‍പ്പെടുത്തി തോടിന്റെ ആഴം കൂട്ടി ശുചീകരിക്കുകയും സൗന്ദര്യവല്ക്കരിക്കുകയും ചെയ്യുന്നത്. വര്‍ഷങ്ങളായി മാലിന്യം നിറഞ്ഞ് ഒഴുക്ക് ഇല്ലാതായത് പ്രദേശവാസികള്‍ക്ക് ദുരിതമായിരുന്നു. പതിനൊന്നാം മൈല്‍ തോടുമായും അറബിക്കടലുമായും ബന്ധമുള്ളതാണ് തോട്.
ശുചീകരണത്തിനൊപ്പം പ്ലാസ്റ്റിക്ക് വിമുക്തമാക്കി ഇരുകരകളിലും കരിങ്കല്‍ ഭിത്തി നിര്‍മിക്കും. വെട്ടയ്ക്കലില്‍ നിന്ന് പൊന്നാീ വെളിമാര്ക്കറ്റിലേക്ക് ഹൈവേക്ക് സമാന്തരമായി റോഡിനായി തോടിന് കുറുകെ പാലവും നിര്‍മിക്കും.പതിനഞ്ചു ലക്ഷത്തോളം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്.ശുചീകരണത്തിനുശേഷം സന്നദ്ധ സംഘടന, അയല്‍ സഭ എന്നിവരുടെ നേതൃത്തില്‍ തോടിന്റെ കരകളില്‍ ചെടിവച്ചു പിടിപ്പിക്കും. കോതകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നടന്ന ചടങ്ങില്‍ പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് റ്റി.എം.ഷെരീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ സുദര്ശന് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."