മുവാറ്റുപുഴ-തേനി ഹൈവേ നിര്‍മാണം വൈകുന്നു: കലക്ടര്‍ യോഗം വിളിച്ചു
തൊടുപുഴ: മുവാറ്റുപുഴ-തേനി ഹൈവേയുടെ ഭാഗമായ പെരുമാംകണ്ടം-കോടിക്കുളം-കോട്ട റോഡ് നിര്‍മാണം എത്രയും വേഗം ആരംഭിക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദശം നല്കി.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷമായി മുടങ്ങി കിടക്കുകയാണ്. റോഡ് പണി പുനരാംരംഭിക്കണമെന്നാവശ്യപ്പെട്ട് ജോയ്സ് ജോര്‍ജ് എംപിക്കും ജില്ലാ കലക്ടര്‍ക്കും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സിനോജ് എരിച്ചിരിക്കാട്ട് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് എംപിയുടെ നിര്‍ദ്ദേശപ്രകാരമാണ് കലക്ടര്‍ യോഗം വിളിച്ചത്്.
കോട്ട റോഡ് പലയിടങ്ങളിലും പുറമ്പോക്കായി നിലനില്‍ക്കുകയാണ്. ഇത്തരം പുറമ്പോക്കുകള്‍ പലരും കൈയേറിയ അവസ്ഥയിലുമാണ്. കോട്ടറോഡ് പുറമ്പോക്ക് മുഴുവനും വീണ്ടെടുത്ത് റോഡാക്കാനാണ് തീരുമാനിച്ചിരുന്നത്.
കോട്ട റോഡിന്റെ പുറമ്പോക്ക് താലൂക്ക് സര്‍വെയര്‍ അളന്ന് തിട്ടപ്പെടുത്തി പെഗ്മാര്ക്ക് ചെയ്തപ്പോള്‍ ഭൂരിഭാഗം സ്ഥലഉടമകളും സ്വമേധയാ ഒഴിവായിരുന്നു.
റോഡ്പണി ഭൂരിഭാഗവും പൂര്‍ത്തിയായപ്പോള്‍ ചില വ്യക്തികള്‍ തടസമുന്നയിക്കുകയും ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങുകയും ചെയ്തു.
ഇതുമൂലമാണ് റോഡ്പണി തടസപ്പെട്ടിരിക്കുന്നത്. നിര്‍മാണം വൈകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."