HOME
DETAILS

ബഹ്‌റൈനില്‍ നിന്നും അറബിയെ പറ്റിച്ച് മലയാളി മുങ്ങിയതായി പരാതി

  
backup
July 08 2019 | 06:07 AM

gulf-baharain-news

മനാമ: ബഹ്‌റൈനില്‍ നിന്നും സ്‌പോണ്‍സറായ സ്വദേശി പൗരനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ബാധ്യത വരുത്തി മലയാളി മുങ്ങിയതായി പരാതി. വടകര മാണിയൂര്‍ സ്വദേശി പാലയാട്ടിലെ സുനിലാബിനെതിരെ, ബഹ്‌റൈന്‍ പൗരനും സ്‌പോണ്‍സറുമായ യാസര്‍ മുഹമ്മദ് വാര്‍ത്താസമ്മേളനം വിളിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇവിടെ ഈസാടൗണില്‍ ഒരു ഇലക്ട്രിക് സ്ഥാപനത്തിന്റെ പാര്‍ട്ടണറും നിരവധി സ്ഥാപനങ്ങളുടെ ഉടമയുമായ യാസിറിന് ഏകദേശം 60000 ദിനാറോളം (ഒരു കോടിയിലേറെയുള്ള ഇന്ത്യന്‍ രൂപയുടെ) ബാധ്യത വരുത്തിയാണ് സുനിലാബ് നാട്ടിലേക്ക് മുങ്ങിയതെന്ന് സ്‌പോണ്‍സര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

'2016ലാണ് സുനിലാബുമായി താന്‍ ഈസാ ടൗണില്‍ ഇലക്ട്രിക്കല്‍ സ്ഥാപനം ആരംഭിച്ചത്. മനാമയിലും അതിന്റെ ഒരു ശാഖ തുറന്നിരുന്നു. ഇവയുടെ മേല്‍ നോട്ടം പര്‍ച്ചേഴ്‌സിംഗ് മാനേജരായ സുനിലാബിനെയാണ് ഏല്‍പ്പിച്ചിരുന്നത്. താന്‍ ഒപ്പിട്ട പോസ്റ്റഡ് ചെക്കുകള്‍ ഉപയോഗിച്ചാണ് സുനിലാബ് കന്പനികളില്‍ മെറ്റീരിയലുകള്‍ വാങ്ങിയിരുന്നത്. ആദ്യത്തെ മൂന്നു വര്‍ഷം നല്ല രീതിയില്‍ ബിസിനസ് നടത്തി വന്ന സുനിലാബിനെ താന്‍ പൂര്‍ണ്ണമായും വിശ്വസിച്ചത് കൊണ്ടാണ് എല്ലാം ഏല്‍പ്പിച്ചത്.
എന്നാല്‍ നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു കന്പനിയുടെ ചെക്ക് മടങ്ങി. അതോടെയാണ് താന്‍ ഇക്കാര്യം നിരീക്ഷിച്ചത്. ഉടനെ ഒപ്പിട്ട് നല്‍കിയ തന്റെ എല്ലാ ചെക്കുകളും തിരികെ വാങ്ങിയിരുന്നുവെങ്കിലും താനറിയാതെ പല ചെക്കും പല കന്പനികള്‍ക്കും അവന്‍ നല്‍കി കമ്പനിയുടെ പേരില്‍ വലിയ തുകക്ക് മെറ്റീരിയലുകള്‍ വാങ്ങി കരിഞ്ചന്തക്ക് വില്‍പ്പനക്ക് നടത്തിയിരുന്നതായാണ് കാണുന്നത്. ഇപ്രകാരം വലിയ തുക തന്റെ പേരില്‍ ബാധ്യത വരുത്തി മെയ് 23ന് ആരെയും അറിയിക്കാതെ സുനിലാബ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈയിടെയായി പല പ്രമുഖ കന്പനികളും സുനി വരുത്തി വെച്ച നഷ്ടം അന്വേഷിച്ച് ചെക്കിന്നുടമയായ തന്നെ സമീപിക്കുകയാണ്. ഇതോടെ താനും കുടുംബവും ആകെ തളര്‍ന്നിരിക്കുകയാണ്' വാര്‍ത്താസമ്മേളനത്തില്‍ സ്‌പോണ്‍സര്‍ വേദനയോടെ പറഞ്ഞു.

തനിക്കു ലഭ്യമായ പരാതികള്‍ വെച്ച് ഏകദേശം 60000 ദിനാറോളം തന്റെ സ്വന്തം പേരില്‍ സുനിലാബ് ബാധ്യത വരുത്തിയിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരമായി അദ്ധേഹം വിശദീകരിച്ചു.
ഇതിനു പുറമെ തൊട്ടടുത്ത കടയിലെ സെയില്‍സ്മാനെ വിശ്വസിപ്പിച്ച് 5000 ദിനാറിന്റെ ഇലക്ട്രിക്കല്‍ കേബിള്‍ വാങ്ങിയും സുനി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കടയിലെ വിലപിടിച്ച പലതും സുനിലാബ് പലര്‍ക്കും വിറ്റ് കാശാക്കിയതായും മനസ്സിലാവുന്നു.
ഇങ്ങിനെയൊക്കെയാണെങ്കിലും സുനിലാബിനെ താന്‍ പൂര്‍ണ്ണമായി തള്ളിപറയുന്നില്ല. അവന് എന്തെങ്കിലും അബദ്ധം പറ്റിയതാകാം. ഇപ്പോഴും അവന്‍ തിരിച്ചെത്തി, കടം നല്‍കിയവരുടെ വിവരങ്ങള്‍ ക്രിത്യമായി അറിയിക്കുകയാണെങ്കില്‍ താന്‍ കേസിന് പോകില്ല. മറിച്ച് കടം വീട്ടാന്‍ അവനെ സഹായിക്കും. അതിനാവശ്യമായ കാശ് ലോണായി നല്‍കാനും താന്‍ തയ്യാറാണ്. അവന്‍ തിരിച്ചെത്തി ഈ ബാധ്യത തീര്‍ക്കാന്‍ സഹായിക്കണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും സ്‌പോണ്‍സര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം സുനിലാബിന്റെ സ്‌പോണ്‍സറെ തങ്ങള്‍ക്ക് നന്നായി അറിയാമെന്നും സുനിലാബ് ഉള്‍പ്പെടെയുള്ള നിരവധി മലയാളികളെ വിശ്വസിച്ച് ഉന്നത സ്ഥാനങ്ങള്‍ നല്‍കി വരുന്ന അദ്ധേഹത്തോട് സുനിലാബ് ചെയ്തത് കൊടും വഞ്ചനയാണെന്നും ഇത് ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്കും വലിയ നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും അറബിയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ചെന്പന്‍ ജലാല്‍, അഷ്‌റഫ്, നൂറുദ്ധീന്‍ എന്നിവര്‍ അറിയിച്ചു.

സുനിലാബിന്റെ വഞ്ചന ആസൂത്രിതമായാണെന്നും നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവന്‍ കൂടെ ജോലി ചെയ്തിരുന്ന നാട്ടുകാരനെ തിരിച്ചു കൊണ്ടുപോയതിലൂടെ ഇത് വ്യക്തമാണെന്നും അവര്‍ അറിയിച്ചു.

ഈ സംഭവത്തെ തുടര്‍ന്ന് നാട്ടിലെ ചിലര്‍ മുഖേനെസുനിലാബിന്റെ വീട്ടിലും നാട്ടിലും ബന്ധപ്പെട്ടപ്പോള്‍ നിരാശയായിരുന്നു ഫലം. എന്നു മാത്രമല്ല, സുനിലാബിന്റെ വീട്ടില്‍ ചെന്ന് ഇക്കാര്യം അന്വേഷിച്ചവരോട് ബന്ധുക്കള്‍ ഭീഷണി സ്വരത്തിലാണ് സംസാരിച്ചത്. അവര്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സപ്പോര്‍ട്ടുള്ളതായും സുനിലാബ് മറ്റൊരു ഗള്‍ഫ് രാജ്യത്തേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

ഏതായാലും സുനിലാബിനോട് തനിക്കുള്ള അഭ്യര്‍ത്ഥന തിരിച്ചെത്തണമെന്ന് മാത്രമാണെന്നും അവന്‍ പറ്റിയ അബദ്ധം മനസ്സിലാക്കി താന്‍ അവനോടൊപ്പം നിന്ന് ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കുമെന്നും സ്‌പോണ്‍സര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

സ്‌പോണ്‍സറുടെ ഈ കാരുണ്യവും വിശാല മനസ്‌കതയും സുനിലാബ് തിരിച്ചറിയണമെന്നും സുനിലാബിനെ അറിയുന്നവര്‍ അറബിയുടെ ഈ സന്ദേശം അദ്ധേഹത്തിന് കൈമാറണമെന്നും സാമൂഹ്യ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

ഈ അറബിയുടെ സ്‌പോണ്‍സര്‍ ഷിപ്പില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളുണ്ട്. നൂറു കണക്കിന് മലയാളി കുടുംബങ്ങളാണ് ഇദ്ധേഹത്തെ ആശ്രയിച്ചു കഴിയുന്നത്. ഇദ്ദേഹം വഞ്ചിക്കപ്പെട്ടതിലൂടെ ബഹ്‌റൈനിലെ മലയാളികളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്നും
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സുമനസ്സുകള്‍ ഒരുമിച്ചു നില്‍ക്കണമെന്നും മലയാളികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മുഹറഖ് അല്‍ഉസ്‌റ ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്‌പോണ്‍സറോടൊപ്പം ചെന്പന്‍ ജലാല്‍, നൂറുദ്ധീന്‍ മാണിയൂര്‍, അഷ്‌റഫ് എന്നിവരും സന്നിഹിതരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago