മൂന്നാറിലെ 15 കച്ചവട സ്ഥാപനങ്ങളില്‍ മോഷണം
മൂന്നാര്‍: മൂന്നാറില്‍ ഒരു ഇടവേളയക്കുശേഷം വീണ്ടും മോഷണം. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിലെ 15-ഓളം വഴിയോര കച്ചവടസ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
വനംവകുപ്പിന്റെ ഫ്‌ളവര്‍ ഗാര്‍ഡനില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് വില്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന ഫാന്‍സി, മരംകൊണ്ട് നിര്‍മ്മിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിവയാണ് മോഷണംപോയതില്‍ ഏറെയും. സംഭവത്തെ തുടര്‍ന്ന് കടയുടമകള്‍ മൂന്നാര്‍ പൊലിസിന് പരാതിനല്‍കി. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മൂന്നാര്‍ കോളനി കേന്ദ്രീകരിച്ച് വ്യാപക മോഷണം നടന്നിരുന്നു.
ആറോളം വീടുകളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളടക്കം മോഷണം പോയെങ്കിലും പ്രതികളെ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞില്ല. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമകള്‍ മൂന്നാര്‍ സി.ഐ സാം ജോസിന് വീണ്ടും പരാതി നല്‍കിയിരുന്നു. പ്രതിയെ തേടി മൂന്നാര്‍ കോളനികള്‍ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും കവര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."