കനിവോടെ കൊല്ലം: സഹായധന പ്രവാഹം തുടരുന്നു
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ സി.ബി.എസ്.ഇ സ്കൂളുകള്‍ 37 ലക്ഷം രൂപകൂടി നല്കി. സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് സമാഹരിച്ച തുക ഭാരവാഹികള്‍ കലക്ട്രേറ്റില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് കൈമാറി. നേരത്തെ സ്കൂളുകള്‍ പ്രത്യേകമായും, കനിവോടെ കൊല്ലം ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായും 60 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതുള്‍പ്പെടെ സി.ബി.എസ്.ഇ സ്കൂളുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ തുക ഒരു കോടി രൂപയോളമായി.
സ്കൂള്‍ മാനേജ്മെന്റുകളുടെ സാമൂഹ്യ പ്രതിബദ്ധതയാണ് സംഭാവനകളിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും കുട്ടികളും ഒരേ മനസോടെ നാടിന്റെ പുനര്‍നിര്‍മിതിയില്‍ പങ്കുചേരുകയായിരുന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികയേന്, അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ് അസോസസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. അമൃത്ലാല്‍, സെക്രട്ടറി കെ. കെ. ഷാജഹാന്, മറ്റു ഭാരവാഹികളായ പി. സുന്ദരന്‍, ഫാ. എബ്രഹാം, ജേക്കബ് ജോര്‍ജ്ജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."