ഓച്ചിറ ബ്ലോക്ക്: പഞ്ചായത്ത് 61 ലക്ഷവും തഴവ പഞ്ചായത്ത് 64.53 ലക്ഷവും നല്‍കി
കൊല്ലം: സംസ്ഥാന പുനര്‍നിര്‍മാണത്തിനുള്ള ജില്ലാതല ധനസമാഹരണ പരിപാടിയായ കനിവോടെ കൊല്ലത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംഭാവന തുടരുന്നു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 61 ലക്ഷം രൂപ സംഭാവന നല്‍കി.
കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് ശ്രീദേവി മോഹനന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബി. സുധര്‍മ, ഷീന നവാസ്, പി. ജയശ്രീ, അംഗങ്ങള്‍, സെക്രട്ടറി ആര്‍. അജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
തഴവപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നുള്ള 55 ലക്ഷം രൂപ പ്രസിഡന്റ് എസ്. ശ്രീലത മന്ത്രിക്ക് കൈമാറി. നേരത്തെ 9.53 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ഇതോടെ പഞ്ചായത്തിന്റെ ആകെ സംഭാവന 64.53 ലക്ഷം രൂപയായി. വൈസ് പ്രസിഡന്റ് കവിതാ മാധവന്‍, ആര്‍. അനുപമ, ലത, ജയകുമാരി, ആര്‍. അമ്മിണിക്കുട്ടന്‍, മധു എന്നിവരുടെ സാന്നിധ്യത്തിലാണ് മന്ത്രിക്ക് ചെക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."