HOME
DETAILS
MAL
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
backup
July 08 2019 | 12:07 PM
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവിന് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട കോടതിവിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളി.
നഷ്ടപരിഹാരം നല്‍കണമെന്ന സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ചാണ് തള്ളിയത്.
വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി വിധിക്കുകയും ചെയ്തു.
ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ബാലകൃഷ്ണന്റെ മകന് ശ്യാം ബാലകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്ന പരാതിയിലാണ് 2015-ല്‍ സിംഗില്‍ ബെഞ്ച് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.
ഇതിനെതിരേ യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ അപ്പീലാണ് ഇന്ന് ഡിവിഷന് ബെഞ്ച് തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."