വേലൂര്‍ ചുങ്കം റോഡില്‍ ബസ് സര്‍വിസ് നിര്‍ത്തിവയ്ക്കുന്നു
എരുമപ്പെട്ടി: റോഡിന്റെ ശോചനീയാവസ്ഥ കാരണം വേലൂര്‍ ചുങ്കം-മുണ്ടൂര്‍ റോഡ് വഴിയുള്ള ബസ് സര്‍വിസ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നു.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ സര്‍വിസ് നിര്‍ത്തിവയ്ക്കുന്നത്.
വേലൂരില്‍ നിന്ന് തൃശൂരിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയായ വേലൂര്‍ ചുങ്കം- മുണ്ടൂര്‍ റോഡാണ് പൂര്‍ണമായി തകര്‍ന്ന് കിടക്കുന്നത്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കേച്ചേരി, വേലൂര്‍ ചുങ്കം, കിരാലൂര്‍, മുണ്ടൂര്‍, തൃശൂര്‍ വഴി ഓടുന്ന ബസുകളാണ് ഒക്ടോബര്‍ അഞ്ചു മുതല്‍ ഗതാഗതം നിര്‍ത്തിവയ്ക്കുന്നത്.
നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടികളുണ്ടായിട്ടില്ലെന്നും വാഹന ഗതാഗതം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് റോഡ് ഇപ്പോഴുള്ളതെന്നും ബസുടമകളുടെ സംയുക്ത തൊഴിലാളി യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."