വാര്‍ഷിക പൊതുയോഗം
എരുമേലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂനിറ്റിന്റെയും, മര്‍ച്ചന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്ത വാര്‍ഷിക പൊതുയോഗം നടന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് എരുമേലി അസംപ്ഷന്‍ ഫെറോന പളളി പാരിഷ് ഹാളില്‍ ചേര്‍ന്ന പൊതുയോഗം ജില്ലാ ജനറല്‍ സെക്രട്ടറി എ.എം.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
എരുമേലി യൂനിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് ജോര്‍ജ് ജേക്കബ്, ജില്ലാ ട്രഷറര്‍ എം.പി തോമസ്, താലൂക്ക് പ്രസിഡന്റ് ജോസ് തോമസ്, സെക്രട്ടറി അബ്ദുല്‍ റഷീദ്, ട്രഷറര്‍ അജിമോന് ക്യഷ്ണ, മാത്യു ചാക്കോ വെട്ടിയാങ്കല്‍, തോമസ് കുര്യന്, വിജയകുമാര്‍, സി.പി മാത്തന് എന്നിവര്‍ പ്രസംഗിച്ചു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സമ്മാനവിതരണം നടത്തി.
2017-2019 കാലയളവിലേക്ക് മുജീബ് റഹ്മാന് (പ്രസിഡന്റ്), സി.പി മാത്തന് (വൈസ് പ്രസിഡന്റ്), തോമസ് കുര്യന് (ജനറല്‍ സെക്രട്ടറി), പി.എ സലീം (ജോ. സെക്രട്ടറി), കെ. വിജയകുമാര്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."