HOME
DETAILS
MAL
ബസിന്റെ ചില്ല് തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് പരുക്ക്
backup
September 28 2018 | 06:09 AM
കയ്പമംഗലം: ഓടിക്കൊണ്ടിരിക്കവെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നുവീണ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്.
ഡ്രൈവര്‍ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി വെങ്കിടിങ്ങില്‍ പ്രദോഷ് (37), അഴീക്കോട് ബീച്ച് പുഴമ്പള്ളി വീട്ടില്‍ വിനോദിന്റെ ഭാര്യ സ്വാതി (27), ആറാട്ടുകടവ് കിഴക്കേടത്ത് വീട്ടില്‍ ഋഷികേശിന്റെ മകന് യൗദിക്ക് (10) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ കയ്പമംഗലം മൂന്നുപീടികയിലെ ഗാര്ഡിയന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കൃഷ്ണ ബസിന്റെ ചില്ലാണ് കാളമുറിയില്‍ വച്ച് തകര്‍ന്നുവീണത്. ബസിന്റെ മുന്‍ഭാഗത്തിരുന്ന് യാത്ര ചെയ്തവര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാത 17 കാളമുറി മേഖലയില്‍ അല്പനേരം വാഹന ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."