HOME
DETAILS

അര്‍ധരാത്രിയോടെ ബുറൈവി തമിഴ്‌നാട് തീരത്തെ തൊടും; കപ്പലും ഹോലികോപ്റ്ററുകളും സജ്ജം; ചുഴലിക്കാറ്റ് കടന്നുപോകുംവരേ കനത്ത ജാഗ്രതയില്‍ കേരളം

  
backup
December 03 2020 | 13:12 PM

buraivy-burevi-live-updates-cm-briefs-preparations

തിരുവനന്തപുരം: 'ബുറെവി' ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി.
ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തിയിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിയോടെയോ നാളെ പുലര്‍ച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിലെത്തും. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്പോള്‍ ചുഴലിക്കാറ്റിന്റെ അകത്തെ കാറ്റിന്റെ പരമാവധി വേഗത 70 മുതല്‍ 80 കിമീ വരെയാകാം. കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായിട്ടാകും കേരളത്തിലെത്തുക. ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.

ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ എട്ട് ടീമുകളെ ഓരോ ജില്ലകളിലായി വിന്യസിച്ചു. വ്യോമസേനയോട് ഹെലികോപ്റ്ററും ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരസാഹചര്യങ്ങളില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാവികസേനയോട് കപ്പലുകള്‍ തയ്യാറാക്കാനും ആവശ്യപ്പെട്ടു. ആര്‍മിയോടും അര്‍ധസൈനികവിഭാഗങ്ങളോടും സജ്ജരായിരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുന്നറിയിപ്പുള്ള ജില്ലകളില്‍ ആളുകളെ മാറ്റാന്‍ 2891 ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാണ്. തിരുവനന്തപുരം 310, കൊല്ലം 358, പത്തനംതിട്ട 585, ആലപ്പുഴ 418, കോട്ടയം 129, ഇടുക്കി 350, എറണാകുളം 741 എന്നിങ്ങനെയാണ് ക്യാമ്പുകളുള്ളത്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും ജില്ലാ തലത്തില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് ഇവര്‍ 24 മണിക്കൂറും വിവരം നല്‍കുന്നു.

വൈദ്യുതി വിതരണം, അണക്കെട്ടുകള്‍, ശബരിമല തീര്‍ത്ഥാടനം എന്നിവയ്ക്ക് കൃത്യമായ നിര്‍ദേശങ്ങളുണ്ട്. തദ്ദേശസ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും സംസാരിച്ചു. അവര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കേന്ദ്രസര്‍ക്കാരിനെ സര്‍ക്കാര്‍ നടത്തിയ ഒരുക്കങ്ങളെല്ലാം അറിയിച്ചു.

ഈ സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിച്ചാല്‍, കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെ നാളെ പകല്‍ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടല്‍. കരയിലൂടെ സഞ്ചരിക്കുമ്പോള്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് കേരളത്തിലെത്തുമ്പോള്‍ മണിക്കൂറില്‍ 60 കിമീ-യില്‍ താഴെയാകും. ചുഴലിക്കാറ്റ് കടന്നുപോകുന്നതിന്റെ വടക്കുഭാഗത്താണ് കൂടുതല്‍ മഴ പെയ്യുക.
ബുറെവിയുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് ഉന്നതതലയോഗം വിളിച്ചുചേര്‍ത്തു. തദ്ദേശഭരണസ്ഥാപനങ്ങള്‍ വരെയുള്ള എല്ലാ തലത്തിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കി. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഹോര്‍ഡിംഗുകളും മറ്റും ഉണ്ടാകാം. അതൊന്നും കടപുഴകി വീഴാതിരിക്കാന്‍ സജ്ജീകരണങ്ങള്‍ വേണം''

സഞ്ചാരപഥത്തിന് പുറമേ കൊല്ലത്തിന്റെ വടക്കന്‍ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതല്‍ മഴ പെയ്‌തേക്കും. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. മണിക്കൂറില്‍ 50 മുതല്‍ 60 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റുണ്ടാകും. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാം. മലയോരമേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പ്രതീക്ഷിക്കുന്നു. വലിയ പ്രളയസാഹചര്യം ഉണ്ടായേക്കില്ല. മേല്‍ക്കൂര ശക്തമല്ലാത്ത വീടുകള്‍ക്ക് നാശം വന്നേക്കും. മരം, വീടുകള്‍, പോസ്റ്റുകള്‍, ഫ്‌ളക്‌സുകള്‍ ഒക്കെ പൊട്ടിവീണേക്കാം. ചുഴലിക്കാറ്റ് കേരളം കടന്ന് പോകുന്നത് വരെ അതീവജാഗ്രത വേണം.

ചുഴലിക്കാറ്റ് രൂപീകരണ സാധ്യത നേരത്തേ തന്നെ സറൊമ മനസ്സിലാക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു. നവംബര്‍ 30-ന് അര്‍ധരാത്രിയോടെ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു. കടലില്‍ പോകാന്‍ വേണ്ട നടപടികള്‍ ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ്ഗാര്‍ഡ് എന്നിവര്‍ നടത്തി. മത്സ്യബന്ധനഗ്രാമങ്ങളില്‍ അനൗണ്‍സ്‌മെന്റുകള്‍ നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago