HOME
DETAILS
MAL
കോളജ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച ഓട്ടോഡ്രൈവര്‍ പിടിയില്‍
backup
July 29 2016 | 02:07 AM
വടകര: ഓട്ടോയാത്രക്കിടയില്‍ കോളജ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച ഡ്രൈവറെ പൊലിസ് പിടികൂടി. കുനിങ്ങാട് തണ്ണീര്‍പന്തല്‍ പുല്ലന്ചിറക്കല് അബ്ദുള്ളയെയാണ് (38) വടകര എസ്.ഐ രാമകൃഷ്ണന് അറസ്റ്റു ചെയ്തത്. ഇയാളുടെ ഓട്ടോകാബില് വില്യാപ്പള്ളി ഭാഗത്ത് നിന്നു കയറിയ പതിനെട്ടുകാരിയായ കോളജ് വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ അപമാനിച്ചത്. വടകരക്കുള്ള യാത്രയില്‍ പെണ്‍കുട്ടിയോട് മോശമായി സംസാരിക്കുകയും കോണ്വന്റ്റോഡില് ഇറങ്ങുമ്പോള്‍ ദേഹത്ത് കടന്നുപിടിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമൂസ വില്പനക്കാരന് കൂടിയായ ഇയാള്‍ സ്വന്തം വാഹനവുമായി പോകുമ്പോഴാണ് പെണ്‍കുട്ടിയെ കയറ്റിയതും അപമാനിച്ചതും. പ്രതിയെ വടകര മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."