കൊച്ചി മെട്രോയിലെ 16 സ്റ്റേഷനുകള്‍ക്ക് ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ അംഗീകാരം
കൊച്ചി: കൊച്ചി മെട്രൊയിലെ 16 സ്റ്റേഷനുകള്‍ക്കു ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ അംഗീകാരം.
നിര്‍മാണം പൂര്‍ത്തിയാക്കിയ ആലുവ, പുളിച്ചോട്, കമ്പനിപ്പടി, അമ്പലുകാവ്, മുട്ടം, കളമശേരി, കൊച്ചിന് യൂനിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, സ്റ്റേഡിയം, കലൂര്‍, ലിസി, എം.ജി. റോഡ്, മഹാരാജാസ് കോളജ് എന്നീ സ്റ്റേഷനുകളുടെ പരിസ്ഥിതിയാനോജ്യ നിര്‍മാണത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ സ്റ്റേഷനുകള്‍ക്കാണു ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ പ്ലാറ്റിനം കാറ്റഗറിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
ഫലപ്രദമായി ജലം ഉപയോഗിക്കല്‍, ഊര്‍ജ ഉപയോഗം, ഉപകരണങ്ങളുടെ പരിപാലനം, പാരിസ്ഥികാനുയോജ്യമായ രൂപഘടനയും നിര്‍മാണവും എന്നിവ പരിഗണിച്ചാണ് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.
റെയില്‍വേ സ്റ്റേഷനുകളുടെ ഹരിത രൂപഘടനയ്ക്കും നിര്‍മാണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായാണു ഗ്രീന്‍ മാസ് റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം ആരംഭിച്ചത്. മെട്രൊ സ്റ്റേഷനുകള്‍ക്കു ലഭിച്ച അംഗീകാരം ഇനിയുള്ള സ്റ്റേഷനുകളുടെ നിര്‍മാണം കൂടുതല്‍ ഹരിതവല്ക്കരിക്കുന്നതിനു പ്രജോദനമേകുമെന്നു മൊട്രൊ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."