പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് 'ചിത്രത്തോണി' വീടൊരുക്കുന്നു
തൃശൂര്‍: പ്രളയത്തില്‍ വീട് നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കാന്‍ ചിത്രത്തോണിയുമായി ശ്രീ കേരളവര്‍മ്മ കോളജ്.
പ്രശസ്തരായ ചിത്രകാരന്മാരില് നിന്നും ശേഖരിച്ച ചിത്രങ്ങളും കേരളവര്മ്മയെക്കുറിച്ചുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്ന പണം കൊണ്ട് വീട് വച്ചുകൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചിത്രകലാകാര കൂട്ടായ്മയായ മൈന്‍ഡ് സ്കേപ്പും പള്‍സ് 80 പൂര്‍വവിദ്യാര്‍ഥി സംഘടനയുമായി സഹകരിച്ചാണ് കോളജ് പദ്ധതി തയാറാക്കിയിരിക്കുന്നത്. കോളജിലെ 160 വിദ്യാര്‍ഥികള്‍ക്കാണ് പ്രളയത്തില്‍ വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടത്. ഇതില്‍ 15 വിദ്യാര്‍ഥികള്‍ക്ക് വീട് പൂര്‍ണമായും നഷ്ടമായി.
ചിത്രത്തോണിയുടെ ലോഗോ പ്രകാശനവും നൂറ് ചിത്രങ്ങളുടെ പ്രദര്‍ശനവും നാളെ രാവിലെ പത്തിന് കോളജില്‍ നടക്കും.
ചിത്രകാരന് സത്യപാലന് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. കെ. കൃഷ്ണകുമാരി അധ്യക്ഷയാകും. ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് ഒക്ടോബര്‍ രണ്ടാംവാരത്തില്‍ സാഹിത്യ അക്കാദമിയില്‍ പുതിയ ചിത്രങ്ങളുടെ വരയും വില്പനയും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."