സഊദിയിൽ സുരക്ഷ സൈനികരെ വധിച്ച കേസിൽ പ്രതിക്ക് വധശിക്ഷ
റിയാദ്: സഊദിയിൽ സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി നടന്ന വെടിവെപ്പിലെ മുഖ്യ പ്രതിക്ക് വധശിക്ഷ. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട കേസിൽ പ്രത്യേക ക്രിമിനൽ കോടതിയാണ് ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചത്. പന്ത്രണ്ട് പ്രതികളിൽ ഒന്നാം പ്രതിക്ക് വധശിക്ഷയും മറ്റുള്ളവർക്ക് വിവിധ കാലാവധിയിലുള്ള തടവ് ശിക്ഷയുമാണ് വിധിച്ചത്.
സഊദി-യമൻ അതിർത്തിയിൽ എട്ട് വർഷം മുമ്പ് നടന്ന സംഭവത്തിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ആയുധങ്ങൾ കൈവശം വെക്കൽ, തീവ്രവാദ സാമ്പത്തികം, യെമനിൽ നിന്ന് പുറത്തുകടക്കാൻ സായുധ സെൽ രൂപീകരിക്കുകയും അതിൽ ചേരുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് മറ്റു പതിനൊന്ന് പ്രതികൾക്കു നേരെ ചുമത്തിയിരിക്കുന്നത്.
എട്ടു മുതൽ 25 വർഷം വരെ തടവ് ശിക്ഷയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആഭ്യന്തര സുരക്ഷയെ തകർക്കുന്നതിനായി സ്‌ഫോടക വസ്തുക്കൾ കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്യുക, തീവ്രവാദ സെല്ലിനെ പിന്തുണയ്ക്കുന്നതിനായി പണം കൈമാറുന്നതിലൂടെ തീവ്രവാദത്തിനും ഭീകരപ്രവർത്തനങ്ങൾക്കും ധനസഹായം നൽകുക, അനധികൃത മാർഗ്ഗത്തിലൂടെ സഊദി വിട്ടുകടക്കുകയും തിരിച്ചു പ്രവേശിക്കുകയും ചെയ്യുക, തങ്ങളുടെ മുൻ കേസുകളിൽ നിന്ന് മോചിപ്പിക്കപെടാൻ പ്രതികൾ നേരത്തെ വാഗ്ദാനം ചെയ്ത കാര്യങ്ങളിലെ ലംഘനങ്ങൾ തുടങ്ങിയവയും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."