ബസ് സര്‍വിസ് നിര്‍ത്തിയിട്ട് ഒന്നര മാസം
തച്ചനാട്ടുകര: പത്ത് വര്‍ഷത്തോളമായി പെരിന്തല്‍മണ്ണയില്‍നിന്ന് പാലോട് വഴി മണ്ണാര്‍ക്കാട്ടെക്ക് പോവുന്ന കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് നിര്‍ത്തിയിട്ട് ഒന്നരമാസത്തോളമായി. തച്ചനാട്ടുകര പഞ്ചായത്തിലേക്ക് ആകെയുള്ള ബസ് സര്വിസായിരുന്നുവിത്. തച്ചനാട്ടുകര പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ചെത്തല്ലൂര്‍ ബാങ്ക് ഉള്‍പ്പെടെ ഒരുപാട് സ്ഥാപനങ്ങള്‍ ഉള്ളമേഖലയാണ് പാലോട്. ഒന്നിലധികം ബസ് സര്‍വിസ് നടത്തേണ്ട ഈ പ്രദേശത്തേക്കുള്ള ആകയുള്ള ബസ് സര്‍വിസ് നിര്‍ത്തിയതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി.
നിര്‍ത്തലാകിയ സര്‍വിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി ഡിപ്പോയിലും ഉന്നതഅതികാരികള്ക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നിട്ട് ഇറങ്ങുമെന്ന് പഴഞ്ചേരി ശാഖാ യൂത്ത് ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ശാഖ സെക്രട്ടറി സി.പി ജലീല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."