HOME
DETAILS
MAL
കൃഷിവകുപ്പിന്റേത് സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍: പി. ജയരാജന്
backup
May 24 2017 | 03:05 AM
കണ്ണൂര്‍: കൃഷി വകുപ്പിന്റേത് സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്. പെന്ഷന് കുടിശിക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷസംഘം നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തുമാസമായി കര്‍ഷക തൊഴിലാളികള്‍ക്ക് പെന്ഷന് നിലച്ചിരിക്കുകയാണ്. ജനങ്ങളോടും കര്‍ഷകരോടും പ്രതിബദ്ധതയുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കൃഷിവകുപ്പ് സ്വീകരിക്കുന്നതെന്നും ജയരാജന് പറഞ്ഞു. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ഒ.വി നാരായണന്, സെക്രട്ടറി പനോളി വത്സന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."