റോഷ്നി ഖാലിദ് പ്രസി.; പി. സാജിത ജന. സെക്ര.
കണ്ണൂര്‍: മുത്തലാഖ് പോലുള്ള വിഷയങ്ങള്‍ ഇസ്ലാമിക ശരീഅത്തിനെതിരേ കടന്നുകയറ്റം നടത്താനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ മുസ്ലിം വനിതകള്‍ കരുതിയിരിക്കണമെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്.
വനിതാലീഗ് ജില്ലാ പ്രതിനിധി സമ്മേളനം കണ്ണൂര്‍ ശിക്ഷക് സദനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു നൂര്‍ബിന റഷീദ്. ജില്ലാ പ്രസിഡന്റ് ടി.കെ. നൂറുന്നിസ അധ്യക്ഷയായി. സംസ്ഥാന മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അഡ്വ. അബ്ദുല്‍കരീം ചേലേരി, വി.പി വമ്പന്‍, ടി.എ തങ്ങള്‍, അന്‍സാരി തില്ലങ്കേരി, ഇ. സറീന, പി. സാജിത സംസാരിച്ചു.
ഭാരവാഹികള്‍: റോഷ്നി ഖാലിദ്(പ്രസി.), സി. സീനത്ത്, എ. സുഹറാബി, കെ.പി റംലത്ത്, കെ. ഖൈറുന്നിസ(വൈസ്.പ്രസി.), പി. സാജിത(ജന. സെക്ര.), പി.പി സാജിത, റൈഹാനത്ത് സുബി, എം.കെ ഷമീമ, എം.കെ നജ്മ (സെക്ര.), സക്കീന തെക്കയില്‍(ട്രഷറര്‍). ഇവരെ കൂടാതെ 33 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."