HOME
DETAILS
MAL
റിയാസ് മുസ്ലിയാര് വധം: സാക്ഷിയുടെ സഹോദരന്റെ വീടിനു നേരെ കല്ലേറ്
backup
July 08 2019 | 20:07 PM
കാസര്‍കോട്: പ്രമാദമായ കാസര്‍കോട് പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് മുഅദ്ദിനും കുടക് സ്വദേശിയുമായ റിയാസ് മുസ്ലിയാര് വധക്കേസിലെ ഒന്നാം സാക്ഷിയുടെ സഹോദരന്റെ വീടിനു നേരെ കല്ലേറ്. കേസിലെ ഒന്നാം സാക്ഷി ചൂരിയിലെ ഹാഷിമിന്റെ സഹോദരന് അസീസിന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
നേരത്തെ ഹാഷിം സഹോദരന് അസീസിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈയടുത്താണ് പുതിയ വീട് നിര്‍മിച്ച് താമസം അങ്ങോട്ടേക്ക് മാറിയത്. ഹാഷിമിനെ ലക്ഷ്യമാക്കിയാണ് ബൈക്കിലെത്തിയ സംഘം സഹോദരന് അസീസിന്റെ വീടിനു നേരെ കല്ലേറ് നടത്തിയതെന്നാണ് സംശയിക്കുന്നത്. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."