ബിജു വധം: അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് അവധിയില്‍
പയ്യന്നൂര്‍: ആര്.എസ്.എസ് നേതാവ് ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന ഓഫിസര്‍ അവധിയില്‍ പോയി. കേസന്വേഷണ സംഘത്തിന്റെ ചുമതല ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന തളിപ്പറമ്പ സി.ഐ പി.കെ സുധാകരനാണ് അവധിയില്‍പോയത്. ആരോഗ്യകരമായ പ്രശ്നങ്ങളാണ് കാരണമെന്നാണ് വിശദീകരണം.
ബിജു കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതല്‍ തളിപ്പറമ്പ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന്റെ ചുമതല സുധാകരനായിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച വാഹനം കണ്ടുപിടിക്കുന്നതിലും അക്രമികളെ കണ്ടെത്തുന്നതിലും ആദ്യഘട്ടത്തില്‍ പൊലിസിന്റെ ഭാഗത്ത്നിന്നു വീഴ്ച സംഭവിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നതും അന്വേഷണ സംഘത്തിന്റെ വീഴ്ചയായി.
പ്രതികളെ വേഗത്തില്‍ കണ്ടെത്താന്‍ നിര്‍ദേശം വന്നതിന് പിന്നാലെ കഴിഞ്ഞ 20ന് അന്വേഷണ സംഘം വിപുലീകരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി അന്വേഷണത്തിന്റെ ചുമതല പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന് കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."