കായംകുളം എം.എല്‍.എ പ്രതിഭയുടെ ഭര്‍ത്താവ് താമസസ്ഥലത്ത് മരിച്ച നിലയില്‍
എടക്കര: കായംകുളം എം.എല്‍.എ യു. പ്രതിഭയുടെ ഭര്‍ത്താവിനെ മലപ്പുറം ചുങ്കത്തറയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തകഴിയിലെ പാടഹാരം നളന്ദ വീട്ടില്‍ രാജപ്പപണിക്കരുടെ മകന്‍ കെ.ആര്‍ ഹരി(47)യെയാണ് ഇന്നലെ രാവിലെ കിടപ്പുമുറിയിലെ ഫാനിന്റെ ഹുക്കില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടത്.
ചുങ്കറ വൈദ്യുതി സെക്ഷന്‍ ഓഫിസിലെ ഓവര്‍സിയര്‍ ആയ ഹരി പ്രിയാ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ ഒറ്റക്കായിരുന്നുതാമസിച്ചിരുന്നത്. സാധാരണ രാവിലെ ആറുമണിയോടെ ഉണരുന്ന ഹരിയെ ഇന്നലെ രാവിലെ പത്തുമണിയായിട്ടും പുറത്തു കാണാത്തതിനെത്തുടര്‍ന്ന് അടുത്ത മുറികളിലുള്ളവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ കെ.എസ്.ഇ.ബി ഓഫിസില്‍ വിവരമറിയിച്ചു. കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി പൊലിസിനെ അറിയിക്കുകയായിരുന്നു. നിലമ്പൂര്‍ സി.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മുറിയില്‍ നിന്നും മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി ഭാര്യയുമായി അകന്നാണ് ഹരി കഴിഞ്ഞിരുതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
പൊന്നമ്മയാണ് മാതാവ്. ഏക മകന്‍ കനിവ് (പത്താം തരം വിദ്യാര്‍ഥി). സംസ്‌കാരം ഇന്ന് രാവിലെ 11ന് തകഴിയിലെ വീട്ടുവളപ്പില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."