കുല്ഭൂഷന് ജാദവ് കേസ് നേരത്തെ പരിഗണിക്കണമെന്ന് രാജ്യാന്തര കോടതിയോട് പാകിസ്താന്
ഇസ് ലാമാബാദ്: പാകിസ്താനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിന്റെ കേസ് ഹേഗിലെ രാജ്യാന്തര കോടതി നേരത്തെ കേള്‍ക്കണമെന്ന് പാകിസ്താന്. രാജ്യാന്തര കോടതിയിലെ രജിട്രാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പാകിസ്താന് വിദേശകാര്യ ഓഫിസ് കത്തയച്ചു. സാധിക്കുമെങ്കില്‍ വരുന്ന ആറാഴ്ച്ചയ്ക്കകം കേസ് പരിഗണിക്കണമെന്നാണ് പാകിസ്താന് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യന്തര കോടതിയിലെ ജഡ്ജിമാരുടെ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ കേസ് നവംബറിലേക്ക് നീട്ടുമെന്ന കാര്യം കണക്കിലെടുത്താണ് നേരത്തെ കേസ് കേള്‍ക്കണമെന്ന് പാകിസ്താന് ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതി നടപടികളില്‍ പാക്ക് അറ്റോര്‍ണി ജനറല്‍ ആഷ്ടര് ഔസഫ് അലിയും പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്. ഔസ്ഫ് അലിയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് രാജ്യാന്തര കോടതിയില്‍ കേസ് വാദിക്കാനായി ഖവര്‍ ഖുറേഷിയെ ചുമതലപ്പെടുത്തിയതെന്ന് നേരത്തെ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെയുടെ വാദങ്ങള്‍ ഖണ്ഡിക്കാന്‍ ഇദ്ദേത്തിനു കഴിഞ്ഞില്ലെന്നും, ലഭിച്ച സമയം മുഴുവനായി പ്രയോജനപ്പെടുത്താന്‍ പോലും ഖുറേഷിക്ക് സാധിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."