അല്‍ഹിന്ദ് അക്കാദമി ടാലന്റ് ഹണ്ട് പദ്ധതിക്ക് തുടക്കമായി
കൊച്ചി : ഏവിയേഷന്‍, ടൂറിസം രംഗത്ത് മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്തി അന്താരാഷ്ട്ര പ്രൊഫഷണലുകളാക്കി വാര്‍ത്തെടുക്കുന്നതിനായി അല്‍ഹിന്ദ് അക്കാദമിയുടെ ഗോള്‍ഡന്‍ ടാലന്റ് ഹണ്ട് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിച്ചു.
നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് നൂറു ശതമാനം ഫീസിളവ് നല്‍കുന്ന ഒരു കോടി രൂപയുടെ പഠന സഹായ പദ്ധതിയുടെ പ്രഖ്യാപനവും സമ്മേളനത്തില്‍ നടത്തി. കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ അധ്യക്ഷയായിരുന്നു. അന്‍വര്‍ സാദത്ത് എം.എല്‍.എ മുഖ്യാതിഥിയായി.
അല്‍ഹിന്ദ് അക്കാദമി ഡയരക്ടര്‍ അഡ്വ.കെ.പി മുത്തുക്കോയ, ഡയരക്ടര്‍ ബിജു വര്‍ഗീസ്, മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഫൈസല്‍ നല്ലളം, കോട്ടയം ജനറല്‍ മാനേജര്‍ അഭിലാഷ് സംസാരിച്ചു.
അല്‍ഹിന്ദ് അക്കാദമി വൈസ് പ്രസിഡന്റ് മനോജ് തമ്പാന്‍ സ്വാഗതും അല്‍ഹിന്ദ് ചാരിറ്റി കോ ഓഡിനേറ്റര്‍ മുഹമ്മദ് ഫയാസ് നന്ദിയും പറഞ്ഞു.
പ്ലസ്ടുവിന് 70 ശതമാനവും ഡിഗ്രിക്ക് 50 ശതമാനവും മാര്‍ക്കുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ ഫീസിളവും ഉണ്ടായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."