വിവാദ ട്വീറ്റ്: അഭിജിത് ഭട്ടാചാര്യയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ ഇട്ടതിനെ തുടര്‍ന്ന് ബോളിവുഡ് ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു . ജെ.എന്‍.യു വിദ്യാര്‍ഥി ശഹല റാഷിദ് ഉള്‍പെടെയുള്ളവര്‍ക്കു നേരെയായിരുന്നു അഭിജിത്തിന്റെ ട്വിറ്റര്‍ ആക്രമണം. വളരെ വൃത്തികെട്ട രീതിയിലുള്ളതായിരുന്നു ട്വീറ്റ്. ശഹലയുടെ പരാതിയെ തുടര്‍ന്നാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.
രണ്ടു മണിക്കൂര്‍ നേരത്തേക്ക് പണം വാങ്ങി ഉപഭോക്താവിനെ തൃപ്തിപ്പെടുത്തിപ്പെടുത്തുന്നില്ലെന്നൊരു കേട്ടു കേള്‍വിയുണ്ടെന്നായിരുന്നു ശഹലക്കെതിരായ ട്വീറ്റ്. തുടര്‍ന്ന് ശഹല ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ശഹലക്ക് പിന്തുണയുമായി അരുന്ധതി റോയിയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, താനും പരേഷ് റാവലും അരുന്ധതിക്കെതിരെ ട്വീറ്റ് ചെയ്തതാണ് പ്രകോപനത്തിന് പിന്നിലെന്ന് അഭിജിത് പ്രതികരിച്ചു. നേരത്തെയും വിവാദ ട്വീറ്റുകളുടേയും പ്രസ്താവനകളുടേയും പേരില്‍ അഭിജിത് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."