തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഏഴു സീറ്റില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് അഞ്ച്, ബി.ജെ.പി മൂന്ന്
കോഴിക്കോട്: കേരളത്തിലെ വിവിധ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു.
എട്ടു ജില്ലകളിലെ 15 വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഏഴു സീറ്റില്‍ എല്‍.ഡി.എഫും യു.ഡി.എഫ് അഞ്ച്,ബി.ജെ.പി മൂന്ന് സീറ്റുകളും നേടി.
ഇടുക്കി കൊക്കയാര്‍ പഞ്ചായത്തില്‍ ഭരണം യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം പാപ്പനംകോട് സീറ്റ് ബി.ജെ.പി നിലനിര്‍ത്തി. തൃപ്പൂണിത്തുറ നഗരസഭയിലെ 39ാം വാര്‍ഡില്‍ യു.ഡി.എഫും കോഴിക്കോട് ഓമശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എല്‍.ഡി.എഫും വിജയിച്ചു. തൃപ്പൂണിത്തുറ നഗരസഭയിലെ ചക്കംകുളങ്ങര വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് യു.ഡി.എഫും ആലപ്പുഴ പാലമേല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ നിന്നും സി.പി.എമ്മും പിടിച്ചെടുത്തു.
കോട്ടയം മണര്‍കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത് ബി.ജെ.പിയ്ക്ക് അട്ടിമറി വിജയം. ഇവിടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒറ്റപ്പാലം കണ്ണിയന്പുറം 29ാം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. മലപ്പുറം ഊരകം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ യു.ഡി.എഫ്, തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്തിലെ തോട്ടമുക്ക് വാര്‍ഡ് എല്‍.ഡി.എഫ്, കണ്ണൂര്‍ കല്ല്യാശേരി പഞ്ചായത്ത് ആറാം വാര്‍ഡ് എല്‍.ഡി.എഫ്, തൃശൂര്‍ പത്താഴക്കോട് വാര്‍ഡ് യു.ഡി.എഫ്, ചേര്‍ത്തല നഗരസഭ 13ാം വാര്‍ഡ് ബി.ജെ.പി, കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം 15ാം വാര്‍ഡ് യു.ഡി.എഫ്, ഒറ്റപ്പാലം നഗരസഭയിലെ കണ്ണിയമ്പുറം 29ാം വാര്‍ഡ് എല്‍.ഡി.എഫ്, തൃശൂര്‍ എസ്.എന്‍ പുരം പഞ്ചായത്തില്‍ എല്‍.ഡി.എഫും വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."