യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം
ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ബംഗാള്‍ ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗാള്‍ ഘടകം പൊളിറ്റ് ബ്യൂറോയ്ക്ക് കത്തു നല്കി.
അടുത്ത മാസം ഡല്‍ഹിയില്‍ ചേരുന്ന പി.ബി യോഗം ഇത് ചര്‍ച്ച ചെയ്യും. യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ ഉണടാവേണ്ടത് അത്യാവശ്യമാണെന്ന് ബംഗാള്‍ ഘടകം നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കാറില്ലെന്നും സംഘടനാ ചുമതലാണ് വഹിക്കേണ്ടതെന്നുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണം. മാത്രമല്ല, സി.പി.എമ്മിന്റെ നിയമമനുസരിച്ച് രണ്ട് ടേമില്‍ കൂടുതല്‍ ഒരാളെ രാജ്യസഭയിലേക്ക് അയക്കാറുമില്ല.
യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസും നിലപാടറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
ഓഗസ്റ്റ് 18 നാണ് യെച്ചൂരിയുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കുന്നത്. വീണ്ടും മത്സരിക്കാനില്ലെന്ന് യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കുക എന്നത് പാര്‍ട്ടി നയമല്ലെന്നും അത് നടപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."