എച്ച്.എസ്.എ മലയാളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പരാതി
നീലേശ്വരം: ജില്ലയില്‍ എച്ച്.എസ്.എ മലയാളം തസ്തികയിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പരാതി. നിലവില്‍ മുപ്പതോളം ഒഴിവുകള്‍ ഉണ്ടായിട്ടും ഇതുവരെയായും ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലായി പി.എസ്.സിക്കു നീക്കിവച്ച 30 ശതമാനം ഒഴിവുകളിലും ഇതുവരെയായും നിയമനം നടത്തിയിട്ടില്ല. മാത്രമല്ല, ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറായിട്ടു പോലുമില്ലെന്നാണ് സൂചന.
ആര്.എം.എസ്.എ സ്കൂളുകള്‍ ഉള്‍പ്പെടെ നൂറോളം ഹൈസ്കൂളുകളാണ് ജില്ലയിലുള്ളത്.നിലവില്‍ നടക്കുന്ന ട്രാന്‍സ്ഫര്‍ കഴിഞ്ഞാല്‍ ഒഴിവുകളുടെ എണ്ണം കൂടാനാണ് സാധ്യത. ഇത്തരത്തില്‍ അന്‍പതോളം ഒഴിവുകള്‍ കൂടി ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഉണ്ടാകുന്ന ഒഴിവുകള്‍ സ്കൂളുകളില്‍ നിന്നു പ്രധാനധ്യാപകര്‍ യഥാസമയം ഡി.ഇ ഓഫിസുകളില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ ജില്ലാ വിദ്യാഭ്യാസ കമ്മിഷണറുടെ ഓഫിസില്‍ നിന്ന് ഇത്തരം ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതാണ് നിലവിലുള്ള പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് ആരോപണം.
അതേ സമയം ഇതിനകം തന്നെ എച്ച്.എസ്.എ. മലയാളം തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്്. എന്നാല്‍ ഇതുവരെയായും അഡൈ്വസ് മെമ്മോ അയക്കുകയോ നിയമനം നടത്തുകയോ ചെയ്തിട്ടില്ല. ജില്ലയില്‍ നിലവിലുള്ള ഒഴിവുകള്‍ എത്രയും പെട്ടെന്ന് പി.എസ്.സിയ്ക്കു റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു റാങ്ക് ഹോള്‍ഡേഴ്സ് യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."