HOME
DETAILS
MAL
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: കാസര്‍കോടും കാഞ്ഞങ്ങാടും എല്‍.ഡി.എഫ് പൊതുയോഗം
backup
May 24 2017 | 04:05 AM
കാസര്‍കോട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും പ്രചരണ പൊതു സമ്മേളനം സംഘടിപ്പിക്കുവാന്‍ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 27നു വൈകുന്നേരം നാലിനു കാഞ്ഞങ്ങാട് നടക്കുന്ന പൊതുയോഗത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, കടന്നപ്പള്ളി രാമചന്ദ്രന്, എം.പി പി. കരുണാകരന് തുടങ്ങിയവര്‍ സംബന്ധിക്കും. 28ന് കാസര്‍കോട് നടക്കുന്ന പൊതുയോഗം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന് അധ്യക്ഷനായി. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി. രാഘവന്, ഗോവിന്ദന് പള്ളിക്കാപ്പില്‍, കൈപ്രത്ത് കൃഷ്ണന്, അഡ്വ.സി.വി. ദാമോദരന്‍, ടിമ്പര്‍ മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."