തൊട്ടിലില്‍ ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തീവച്ചു കൊല്ലാന്‍ ശ്രമം: യുവാവ് കസ്റ്റഡിയില്‍
കുമ്പള: തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ പെട്രോളൊഴിച്ചു തീവെച്ചുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പൊലിസ് കസ്റ്റഡിയില്‍. മഞ്ചേശ്വരം രാഗം കുന്നിലെ അഷ്റഫിന്റെയും ജുനൈദയുടേയും മകന് രണ്ടു മാസം പ്രായമുള്ള അശാഖ് അഹമ്മദിനാണു പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. 75 ശതമാനം പൊള്ളലേറ്റ കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. തീവെപ്പില്‍ കുട്ടിയുടെ ഉമ്മൂമ്മ സുബൈദക്കും പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് നല്കിയ പരാതിയിലാണു ബന്ധു കൂടിയായ കുമ്പളയിലെ ഖലീലിനെ കുമ്പള പൊലിസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലെത്തിയ ഇയാള്‍ക്ക് ചായ എടുക്കാന്‍ അടുക്കളയിലേക്കു പോയ സമയത്താണ് ഇയാള്‍ കൃത്യം നടത്തിയത്. കുട്ടിയെ കിടത്തിയ കിടയ്ക്കക്കു തീവെക്കുന്നതാണ് ചായയുമായി തിരിച്ചെത്തിയ കുട്ടിയുടെ മാതാവ് കണ്ടത്.
അഷ്റഫും ഖലീലും തമ്മില്‍ നേരത്തെ ഉണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇയാള്‍ അക്രമം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."