വായനശാലാ പ്രവര്‍ത്തനത്തെ പോഷിപ്പിച്ചത് സ്വാതന്ത്ര്യസമര പ്രസ്ഥാനം: ടി. പത്മനാഭന്‍
തൃക്കരിപ്പൂര്‍: ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനമാണ് മലബാര്‍ മേഖലയിലെ വായനശാലാ പ്രവര്‍ത്തനത്തെ പോഷിപ്പിച്ചതെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. കിനാത്തില്‍ സാംസ്‌കാരിക സമിതി വായനശാല ആന്റ് ഗ്രന്ഥാലയം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിനുള്ള വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്രമായിരുന്നു അന്നു വായനശാലകള്‍. സ്വാതന്ത്ര്യത്തിനു ശേഷവും ഇത് ക്ഷയിച്ചില്ല. വളപട്ടണം പുഴയ്ക്ക് വടക്കാണ് ഇന്നു വായനാശാല പ്രസ്ഥാനം കൂടുതല്‍ ശക്തമായിതുടരുന്നത്. എന്നാല്‍, ബീഡി, നെയ്ത്ത് തൊഴില്‍ മേഖലക്കൊപ്പം കണ്ണൂരിലെ വായനശാലാ പ്രവര്‍ത്തനവും ക്ഷയിച്ച മട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കെ. രാജന്‍ അധ്യക്ഷനായി. കെ. മുരളി, വി. ശിവദാസ്, പി.വി.കെ പനയാല്‍, സി.എം വിനയചന്ദ്രന്‍, പി .സത്യനാഥന്‍, ടി.വി .സുധീര്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."