സാങ്കേതിക കുരുക്കുകള്‍ അഴിയുന്നു; പള്ളിക്കര റെയില്‍വേ മേല്‍പാലം മാതൃകാ പൈലിങ് ഇന്ന്്
നീലേശ്വരം: കേരളത്തിലെ ആദ്യത്തെ നാലുവരി മേല്‍പാലത്തിന്റെ മാതൃകാ പൈലിങ് ഇന്നു രാവിലെ 10നു പള്ളിക്കരയില്‍ നടക്കും. ദേശീയപാതയില്‍ നീലേശ്വരം പള്ളിക്കരയില്‍ മാത്രമാണ് നിലവില്‍ റെയില്‍വേ ലവല്‍ ക്രോസ് അവശേഷിക്കുന്നത്.
അനേക വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പള്ളിക്കര റെയില്‍വേ മേല്‍പാലം യാഥാര്‍ഥ്യമാവുന്നത്. സ്ഥലമെടുപ്പുമുതല്‍ നിരന്തരം അഴിയാക്കുരുക്കുമായി നിന്ന മേല്‍പാലം എം.പി പി. കരുണാകരന്റെ പിടിപ്പുകേടുകൊണ്ടാണ് പൂര്‍ത്തിയാവാതിരുന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍തന്നെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍, സാങ്കേതിക കുരുക്കുകള്‍ മറികടക്കാന്‍ എം.പി സത്യഗ്രഹമിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിടപെടുകയായിരുന്നു.
മേല്‍പാലം കരാര്‍ കൊടുത്തതിനുശേഷം തറക്കല്ലിടലിനെ ചൊല്ലി ബി.ജെ.പിയും കൊമ്പുകോര്‍ത്തിരുന്നു.കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ഗഡ്കരിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്നായിരുന്നു ദേശീയപാതവികസന അതോറിറ്റിയുടെയും ബി.ജെ.പിയുടെയും നിലപാട്. എന്നാല്‍ എം.പി തറക്കല്ലിടലിന്റെ ഉദ്ഘാടന ചടങ്ങിന്റെ നോട്ടിസ് വിതരണം ചെയ്യുകയും ചെയ്തു.
തര്‍ക്കത്തെ തുടര്‍ന്ന് അവസാനം മേല്‍പാലം പണി നിര്‍മാണ കരാറെടുത്ത എറണാകുളത്തെ ഇ.കെ. കെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് കമ്പനി സ്വന്തം നിലക്കു ജോലികള്‍ ആരംഭിക്കുകയായിരുന്നു.
മേല്‍പാലം നിര്‍മിക്കുന്നതിനു റെയില്‍വേ ഡിവിഷണല്‍ മാനേജരുടെ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. പൈലിങിനുള്ള സാമഗ്രികള്‍ ഇവിടെ എത്തിയിട്ടുണ്ട്. അടുത്തുതന്നെ ഭൂമിപൂജയും നടക്കും.
ദേശീയപാത നാലുവരിയാക്കുന്നതു മുന്നില്‍ കണ്ട് നാലുവരിയായാണ് മേല്‍പാലം നിര്‍മിക്കുന്നത്. കേരളത്തിലെ ആദ്യത്തെ നാലുവരി മേല്‍പാലമാണ് പള്ളിക്കരയില്‍ നിര്‍മിക്കുന്നത്.
പി. കരുണാകരന്‍ എം.പി, എം. രാജഗോപാലന്‍ എം.എല്‍ എ, നഗരസഭ ചെയര്‍മാന്‍ കെ.പി ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."