HOME
DETAILS
MAL
ബുറെവി: പോളിങ് സാമഗ്രികള്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം
backup
December 04 2020 | 00:12 AM
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടിങ് യന്ത്രങ്ങളും പോളിങ് സാധനങ്ങളും സൂക്ഷിച്ചിരിക്കുന്ന വിതരണ സ്വീകരണ കേന്ദ്രങ്ങളിലും സ്ട്രോങ് റൂമുകളിലും പ്രത്യേക ശ്രദ്ധ നല്കാന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന് നിര്‍ദേശം നല്കി. താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ള കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന പോളിങ് സാമഗ്രികള്‍ അടിയന്തരഘട്ടത്തില്‍ മാറ്റണമെങ്കില്‍ അതിനുള്ള സംവിധാനങ്ങള്‍ മുന്‍കൂട്ടി ഒരുക്കണം. മഴയ്ക്ക് ശേഷം പോളിങ് സ്റ്റേഷനുകളുടെ സ്ഥിതി പരിശോധിക്കാനും ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്ക് കമ്മിഷന് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."