HOME
DETAILS
MAL
പൊതുമരാമത്ത് ജില്ലാ ആസ്ഥാനത്തിന് സമീപം കാടുകയറുന്നു
backup
September 28 2018 | 07:09 AM
കണ്ണൂര്‍: പൊതുമരാമത്ത് ജില്ലാ ആസ്ഥാനത്തിന് മുന്‍വശം കാടുകയറി നശിക്കുന്നു. ഓഫിസിന്റെ രണ്ടു ഗേറ്റുകള്‍ക്കിടയിലുള്ള വിശാലമായ സ്ഥലത്ത് നേരത്തെ ഉണ്ടായിരുന്ന പാര്‍ക്കിന്റെ വൃത്താകൃതിയിലുള്ള ജലധാര തുരുമ്പെടുത്തു നശിക്കുകയാണ്.
ചുറ്റും കാടുപിടിച്ച്് പാഴ്മരങ്ങളും വള്ളികളും പടരുമ്പോഴും അധികൃതര്‍ നിസംഗത പാലിക്കുകയാണ്. സിവില്‍ സ്റ്റേഷന്, ട്രഷറി, സപ്ലൈ ഓഫിസ് തുടങ്ങിയ പ്രധാനപ്പെട്ട ഓഫിസുകളിലേക്കുള്ള വഴിക്ക് സമീപമാണ് കാടുപടര്ന്നത്. സിവില്‍ സ്റ്റേഷന് വളപ്പില്‍ പാര്‍ക്ക് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് തൊട്ടടുത്തുള്ള പൊതുമരാമത്ത് ഓഫിസ് പരിസരം കാടുപിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."