സ്വാശ്രയ മെഡി. ഫീസ്: രക്ഷിതാക്കളുടെ സംഘടനയും കോടതിയിലേക്ക്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകള്ക്കുപിന്നാലെ രക്ഷിതാക്കളുടെ സംഘടനയും കോടതിയിലേക്ക്.
2017-18 ബാച്ചിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ രൂപീകരിച്ച പാരന്റ്സ് അസോസിയേഷന് ഓഫ് മെഡിക്കല്‍ സ്റ്റുഡന്റ്സ് എന്ന സംഘടനയാണ് സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ച ഫീസ് മതിയാകില്ലെന്ന് കാണിച്ച് മാനേജ്മെന്റുകള്‍ നല്കിയ ഹരജിയില്‍ സുപ്രിംകോടതി അനുകൂല വിധി പുറപ്പെടുവിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് തങ്ങളെയും ബാധിച്ചേക്കാമെന്ന വിലയിരുത്തലിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ ഫീസുമായി ബന്ധപ്പെട്ട ഹരജി 12ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. ഈ വര്‍ഷത്തെ അലോട്ട്മെന്റില്‍ സ്വാശ്രയ കോളജില്‍ പ്രവേശനം ലഭിച്ചവരുടെയും പ്രവേശനം ലഭിക്കാന്‍ സാധ്യതയുള്ളവരുടെയും രക്ഷിതാക്കളെ ഉള്‍പ്പെടുത്തി 13ന് രാവിലെ 11ന് എറണാകുളം അധ്യാപക ഭവനില്‍ യോഗം ചേരും.
സ്വാശ്രയ കോളജുകളില്‍ പ്രവേശനം ലഭിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: 9747010579, 9447849071, 9744117313.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."