HOME
DETAILS
MAL
ഐസക്കിനെതിരായ നടപടിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് സ്പീക്കറുടെ ഓഫിസ്
backup
December 04 2020 | 01:12 AM
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ധനമന്ത്രി തോമസ് ഐസക്കിനോട് എത്തിക്സ് കമ്മിറ്റിക്കു മുന്പില് ഹാജരാകാന്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരേ സ്പീക്കറുടെ ഓഫിസ്.
വിഷയത്തില്‍ ധനമന്ത്രി എടുത്ത നടപടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ക്കായി എത്തിക്സ് കമ്മിറ്റിക്കു വിട്ടത്. സഭയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നിയമസഭാ സാമാജികര്‍ ഉന്നയിച്ച ആശങ്കകള്‍ ഗുരുതരമാണെന്നും അതേപോലെതന്നെ പ്രധാന്യമുള്ളതാണ് ധനമന്ത്രി ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങളുമെന്നും സ്പീക്കറുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."