2017-18 വര്‍ഷത്തെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്
വിതരണം ഇനിയും പൂര്‍ത്തിയായില്ലകല്‍പ്പറ്റ: 2017-18 വര്‍ഷത്തെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് വിതരണം ഇനിയും പൂര്‍ത്തിയായില്ല. സര്‍ട്ടിഫിക്കറ്റിലെ മഷിപടര്‍ന്ന് അക്ഷരങ്ങളും ഫോട്ടോയും മാഞ്ഞതിനെ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ വഴി പരീക്ഷാഭവന്‍ തിരിച്ചുവാങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണമാണ് ഇനിയും പൂര്‍ത്തിയാകാത്തത്. ഇത് വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെ ബാധിക്കുകയാണ്.
സംസ്ഥാനത്തുടനീളം ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളിലാണ് വ്യക്തിഗത വിവരങ്ങളും ഗ്രേഡുകളും ഫോട്ടോയും മാഞ്ഞുപോയതായി കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂള്‍ അധികൃതര്‍ ശേഖരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫിസ് വഴി തിരിച്ചയച്ച് പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണമെന്ന് പരീക്ഷാ ഭവന്‍ നിര്‍ദേശിച്ചിരുന്നു. ഒരു അധ്യയന വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലകളില്‍ വിതരണംചെയ്ത സര്‍ട്ടിഫിക്കറ്റുകളിലാണ് പ്രശ്‌നം കൂടുതലായുണ്ടായിരുന്നത്.
മറ്റു ജില്ലകളില്‍ വിതരണംചെയ്ത സര്‍ട്ടിഫിക്കറ്റുകളിലും വിവരങ്ങള്‍ മാഞ്ഞുപോയിരുന്നു. വയനാട്ടില്‍ ഇതിനകം അഞ്ചുഘട്ടങ്ങളിലായി ഒന്‍പതിനായിരത്തിലധികം സര്‍ട്ടിഫിക്കറ്റുകളാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസ് വഴി പരീക്ഷാഭവന് കൈമാറിയത്. തിരിച്ചയച്ചതില്‍ തന്നെ ആയിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ഥികളുടെ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാഭവന്‍ ഇതുവരെ ഡി.ഇ ഓഫിസുകളിലെത്തിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."