HOME
DETAILS

അങ്കണവാടികള്‍ ഇനി പ്രതിമാസം 35 രൂപ നല്‍കണം

  
backup
July 08 2019 | 20:07 PM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ae

 


തിരുവനന്തപുരം: ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയെങ്കിലും കര്‍ഷകരെ വെറുതെവിട്ടില്ല.
കൃഷി ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിനും കോഴി, കന്നുകാലി വളര്‍ത്തല്‍, അലങ്കാര മത്സ്യകൃഷി തുടങ്ങി കൃഷിക്ക് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഫിക്‌സഡ് ചാര്‍ജ് നിലവിലുള്ള എട്ട് രൂപയില്‍നിന്ന് 10 രൂപയായി ഉയര്‍ത്തുകയും എനര്‍ജി ചാര്‍ജില്‍ യൂനിറ്റിന് 30 പൈസ വീതം കൂട്ടുകയും ചെയ്തു. ധാന്യം പൊടിക്കുന്ന മില്ലുകള്‍, വര്‍ക്‌ഷോപ്പുകള്‍, ചെറുകിട സംരംഭങ്ങള്‍ തുടങ്ങി പരമാവധി 10 കിലോവാട്ട് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കുള്ള പ്രതിമാസ ഫിക്‌സഡ് ചാര്‍ജ് 100 രൂപയില്‍നിന്ന് 120 രൂപയായി ഉയര്‍ത്തിയപ്പോള്‍ എനര്‍ജി ചാര്‍ജില്‍ വര്‍ധന വരുത്തിയിട്ടില്ല. ഈ വിഭാഗത്തില്‍ 20 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ പ്രതിമാസം നല്‍കേണ്ട തുക 75 രൂപ തന്നെയായി നിലനിര്‍ത്തിയപ്പോള്‍ എനര്‍ജി ചാര്‍ജ് യൂനിറ്റ് ഒന്നിന് 15 വീതം വര്‍ധിപ്പിച്ചു.
20 കിലോവാട്ടിനു മുകളില്‍ ഫിക്‌സഡ് ചാര്‍ജ് 150 ആയിരുന്നത് 170 ആയി ഉയര്‍ത്തുകയും യൂനിറ്റിന് 25 പൈസ നിരക്കില്‍ വര്‍ധന വരുത്തുകയും ചെയ്തിട്ടുണ്ട്. ചെറുകിട വ്യവസായ മേഖലക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം. ആരാധനാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്ക് നിലവില്‍ പ്രതിമാസ ഫിക്‌സഡ് ചാര്‍ജ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ 35 രൂപ ചുമത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago