HOME
DETAILS
MAL
പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ ഒരുങ്ങി മമത
backup
July 29 2016 | 06:07 AM
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍ എന്ന പേര് മാറ്റി ബംഗാള്‍ എന്നോ ബംഗഌ എന്നോ മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
മെയില്‍ ടുഡേ പത്രമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വെസ്റ്റ് ബംഗാള്‍ എന്ന പേര് അക്ഷരമാലാ ക്രമത്തില്‍ നോക്കുമ്പോള്‍ വളരെ താഴെയാണ്. അതുകൊണ്ട് തന്നെ ഊഴത്തിനായി ഒത്തിരി കാത്തിരിക്കേണ്ടി വരുമെന്നതിനാലാണ് പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നത്. അടുത്തിടെ നടന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുന്നതിന് അവസാനം വരെ കാത്തിരിക്കേണ്ടി വന്നതും മമതയെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നാണ് വിവരം.
പേര് മാറ്റാനുള്ള നടപടികള്‍ തുടങ്ങുന്നതിന് മമത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."