സീനത്ത് ടെക്‌സ്റ്റൈല്‍ വേള്‍ഡ് കോര്‍പ്പറേറ്റ് ലോഗോ പ്രകാശനം ചെയ്തു
മഞ്ചേരി: വസ്ത്രവ്യവസായരംഗത്ത് സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലെത്തിക്കുന്നതിന് സീനത്ത് റഷീദിന്റെ നേതൃത്വത്തിലുള്ള ബഹുമുഖ പദ്ധതിയായ ടെക്‌സ്റ്റൈല്‍ വേള്‍ഡിന്റെ കോര്‍പ്പറേറ്റ് ലോഗോ നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. പദ്ധതിയുടെ ആദ്യസംരംഭമായി ജൂലൈ ആദ്യവാരത്തില്‍ മഞ്ചേരിയില്‍ തുടങ്ങുന്ന റഷീദ് സീനത്ത് വെഡ്ഡിങ് മാളിന്റെ ലോഗോ പ്രകാശനം മഞ്ഞളാംകുഴി അലി എം.എല്‍.എ. നിര്‍വഹിച്ചു.
വസ്ത്രവ്യവസായത്തിന് ഊന്നല്‍ നല്‍കുന്നതിനോടൊപ്പം ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ്‌കോര്‍ട്ട്, പ്രധാന ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ ലഭ്യമാകുന്ന ടെക്‌സ്റ്റൈല്‍ വേള്‍ഡ് മാള്‍, വിവാഹവസ്ത്രങ്ങള്‍, ഫാന്‍സി, ഗിഫ്റ്റ്, ഫൂട് വെയര്‍, ഫാഷന്‍ ഡിസൈനര്‍ അസിസ്റ്റന്‍സ് എന്നിവയടങ്ങുന്ന വെഡ്ഡിങ് സെന്റര്‍, ആഘോഷങ്ങള്‍ക്കും കോര്‍പ്പറേറ്റ് കണ്‍വന്‍ഷനുകള്‍ക്കുമുള്ള സെലബ്രേഷന്‍ സെന്റര്‍, മദര്‍ ആന്‍ഡ് ചൈല്‍ഡ് ഉല്‍പന്നങ്ങള്‍, ഷൂ പ്ലാനറ്റ്, വൈറ്റ് സൂക്ക് തുടങ്ങിയ സെല്‍ഫ്ബ്രാന്റ് ഷോപ്പുകള്‍, വിദ്യാര്‍ഥികള്‍ക്കാവശ്യമായ മുഴുവന്‍ ഉല്‍പന്നങ്ങളുമായി എജ്യുമാള്‍, വസ്ത്രനിര്‍മാണം, ഡിസൈനിങ്, ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രി തുടങ്ങിയ മേഖലകളില്‍ ഉന്നതപഠനത്തിനായി കോളജ് ഓഫ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, ഫാഷന്‍ ഡിസൈനങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഉള്‍ക്കൊള്ളുന്ന എജ്യുസിറ്റി, വസ്ത്രവിപണിയിലെയും ഫാഷന്‍രംഗത്തെയും പുതിയ ചലനങ്ങളും വിശേഷങ്ങളുമായി മലയാളത്തിലെ ആദ്യത്തെ ടെക്‌സ്റ്റൈല്‍ മാഗസിന്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ടെക്‌സ്റ്റൈല്‍ വേള്‍ഡ് പദ്ധതി.
മഞ്ചേരി മഅ്ദിന്‍ മെട്രോ മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ സീനത്ത് സംരംഭങ്ങളുടെ പാര്‍ട്ണറും ടെക്‌സ്റ്റൈല്‍ വേള്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം. അബ്ദുല്‍റഷീദ് അധ്യക്ഷനായി. മാനേജിങ് പാര്‍ട്ട്ണറും സി.ഇ.ഒയുമായ ഇ.വി അബ്ദുറഹ്മാന്‍ പദ്ധതി അവതരിപ്പിച്ചു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. എന്‍. ശ്രീപ്രകാശ്, എം.ആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി.വി മുസ്തഫ തുടങ്ങി ബിസിനസ്, രാഷ്ട്രീയ, മാധ്യമരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."