കൊവിഡ് വാക്സിന് വിതരണം ജനുവരി ആദ്യത്തോടെ
ഈ മാസമോ അടുത്ത മാസമോ വിതരണം ചെയ്യാമെന്ന് എയിംസ് ഡയരക്ടര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ടെന്നും അത് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡല്‍ഹി എയിംസ് ഡയരക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ.
പരീക്ഷണം നടക്കുന്ന വാക്സിനുകള്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന കാര്യത്തില്‍ സംശയമില്ല. എണ്‍പതിനായിരത്തോളം പേരിലാണ് ഇതുവരെ വാക്സിന് പരീക്ഷണം നടത്തിയത്. അവരില്‍ ആരിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കാണാന്‍ സാധിച്ചില്ലെന്നും വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഓക്സ്ഫഡ് വാക്സിനെതിരേ പരീക്ഷണത്തിനു വിധേയനായ ചെന്നൈ സ്വദേശി ഉന്നയിച്ച ആരോപണം വസ്തുതാപരമല്ല. വാക്സിനുമായി ബന്ധപ്പെട്ട പ്രശ്നമല്ല ഇത്. വലിയ തോതില്‍ വാക്സിന് പരീക്ഷണം നടത്തുമ്പോള്‍ ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തിക്കു ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. അതു വാക്സിനുമായി ബന്ധപ്പെട്ടതാണെന്നു പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."