'ഭിന്നാഭിപ്രായത്തിന്റെ പേരിലല്ല ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്'; എസ്.ഐ.ടി അന്വേഷണം സുപ്രിംകോടതി തടഞ്ഞു
ന്യൂഡല്‍ഹി: കൊറേഗാവ്-ഭീമ അക്രമവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായ അഞ്ച് ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ തുടരും. നാലാഴാച കൂടി ഇവരെ വീട്ടുതടങ്കലില്‍ തന്നെ പാര്‍പ്പിക്കാനാണ് സുപ്രിംകോടതിയുടെ വിധി. അതേസമയം, സംഭവത്തില്‍ പ്രത്യേക അന്വേഷണം (എസ്.ഐ.ടി) വേണമെന്ന ആക്ടിവിസ്റ്റുകളുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ 2:1 എന്ന ഭൂരിപക്ഷത്തോടെയാണ് ഹരജിയില്‍ വിധി വന്നത്. അറസ്റ്റ് ഭിന്നാഭിപ്രായത്തിന്റെ പേരിലല്ലെന്ന് ഭൂരിപക്ഷ വിധി വായിച്ച ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ പറഞ്ഞു. നിരോധിത സി.പി.ഐ മാവോയിസ്റ്റ് സംഘടയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ടുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢാണ് ഭൂരിപക്ഷ വിധിയോട് വിയോജിച്ചത്. പൊലിസ് ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് അദ്ദേഹം വിധിയില്‍ പറഞ്ഞു.
വരവര റാവു, അരുണ്‍ ഫെരാരിയ, വെര്‍ണന്‍ ഗോണ്‍സാല്‍വേവ്, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ എന്നിവരെയാണ് ഓഗസ്റ്റ് ഒന്‍പതിന് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലിട്ടത്. ഇല്‍ഗാര്‍ പരിഷത് സംഗമത്തിലെ ഇവരുടെ പ്രവര്‍ത്തനം കഴിഞ്ഞവര്‍ഷം കൊറേഗാവ്- ഭീമ (പൂനെ) അക്രമത്തിലേക്കു നയിച്ചുവെന്നാണ് മഹാരാഷ്ട്ര പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."