രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം 31ന് 'തമിഴര്‍ക്കു വേണ്ടി മരിക്കാനും തയാര്‍'
ചെന്നൈ: ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു. ഈ മാസം 31ന് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രജനികാന്തിന്റെ ആരാധക സംഘടനയായ രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് താരം ഇക്കാര്യം അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അവകാശപ്പെട്ട അദ്ദേഹം, ജാതി-മതഭേദമില്ലാതെ സുതാര്യവും അഴിമതിരഹിതവുമായ ആത്മീയ-മതേതര നിലപാടിലൂന്നിയ രാഷ്ട്രീയം സമ്മാനിക്കുമെന്നും വ്യക്തമാക്കി. തമിഴ് ജനതയ്ക്കായി ജീവത്യാഗം ചെയ്യാനും ഒരുക്കമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അതേസമയം, ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന 69കാരനായ രജനികാന്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. നേരത്തെ ബി.ജെ.പിയുമായി അടുക്കുമെന്ന സൂചനകള്‍ രജനികാന്തില്‍നിന്ന് ഉണ്ടായെങ്കിലും ഇതുവരെ അതു സംബന്ധിച്ച് അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."