HOME
DETAILS

വഴങ്ങാതെ കര്‍ഷകര്‍

  
backup
December 04 2020 | 02:12 AM

%e0%b4%b5%e0%b4%b4%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d

 

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയെന്ന ആവശ്യത്തില്‍നിന്നു കര്‍ഷക സംഘടനകള്‍ പിന്നോക്കം പോകാതിരുന്നതോടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ രണ്ടാം ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ ശക്തമായി സമരം തുടരാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.
കര്‍ഷകരുമായി നാളെ വീണ്ടും ചര്‍ച്ച നടത്തുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഈ ചര്‍ച്ചയില്‍ കര്‍ഷകര്‍ പങ്കെടുക്കുമോയെന്നു വ്യക്തമായിട്ടില്ല.
ഇനിയൊരു ചര്‍ച്ചകൂടി വേണ്ടതില്ലെന്ന നിലപാട് ചര്‍ച്ചയില്‍ പങ്കെടുത്ത പല സംഘടനാ പ്രതിനിധികളും സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ, നിയമത്തില്‍ താങ്ങുവില ഉറപ്പാക്കുന്നതിനുള്ള ഭേദഗതി കൊണ്ടുവരാമെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും ഈ വാഗ്ദാനം കര്‍ഷകര്‍ തള്ളി.
നിയമം പൂര്‍ണമായും പിന്‍വലിക്കാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ കര്‍ഷകര്‍ സര്‍ക്കാരിന് എഴുതി നല്‍കുകയും ചെയ്തു.
നിയമത്തില്‍ തങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ ശരിയാണെന്നു സര്‍ക്കാര്‍ ചര്‍ച്ചയില്‍ സമ്മതിച്ചതായി കര്‍ഷക നേതാവ് ബല്‍വീന്ദര്‍ സിങ് പറഞ്ഞു. അതെല്ലാം തിരുത്താമെന്നാണ് അവര്‍ പറയുന്നത്. തിരുത്തുകയല്ല, നിയമം പിന്‍വലിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സമരം പിന്‍വലിക്കണമെന്നും ബാക്കി കാര്യങ്ങള്‍ തുടര്‍ന്നും ചര്‍ച്ച ചെയ്യാമെന്നും മന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ പറഞ്ഞെങ്കിലും കര്‍ഷകര്‍ അംഗീകരിച്ചില്ല. ചര്‍ച്ചയില്‍ നേരിയ പുരോഗതി മാത്രമാണുണ്ടായതെന്ന് അസാദ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി പ്രതിനിധി ഹര്‍ജീന്ദര്‍ സിങ് പറഞ്ഞു.സമരക്കാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ മറ്റു മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നും ചര്‍ച്ച ഫലം കാണുമെന്നാണ് കരുതുന്നതെന്നും മന്ത്രി നരേന്ദ്രസിങ് തോമര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാര്‍ഷികോല്‍പന്ന വിപണന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കും. സ്വകാര്യ മേഖലയ്ക്കും കാര്‍ഷികോല്‍പന്ന വിപണന കേന്ദ്രങ്ങള്‍ക്കും തുല്യനികുതി ഏര്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുന്നത് സംബന്ധിച്ചും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഏഴു മണിക്കൂറോളമാണ് കര്‍ഷകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. അടുത്ത ചര്‍ച്ച നടക്കുന്ന നാളെ രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago