HOME
DETAILS
MAL
മന്ത്രവാദത്തെ തുടര്‍ന്ന് അക്രമം: വെടിവയ്പില്‍ ഒരാള്‍ മരിച്ചു
backup
July 08 2019 | 20:07 PM
ഗുവാഹത്തി: മന്ത്രവാദത്തിനിടയില്‍ മൂന്ന് വയസുള്ള കുട്ടിയെ ബലി നല്‍കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ നടത്തിയ അക്രമം തടയാനുള്ള ശ്രമത്തിനിടെ പൊലിസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ഉദലഗുരി ജില്ലയിലെ ഗണകപാറ ഗ്രാമത്തിലാണ് സംഭവം.
കുടുംബത്തിന്റെ രക്ഷക്കായി മന്ത്രവാദം നടത്തി ഒടുവില്‍ മനുഷ്യബലി നല്‍കാനാണ് മൂന്നു വയസുള്ള കുട്ടിയെ ബലിപീഠത്തില്‍ എത്തിച്ചത്. വിവരമറിഞ്ഞ് നാട്ടുകാര്‍ ഇടപെട്ടതോടെ മന്ത്രവാദം നടത്തിയവര്‍ അക്രമാസക്തരായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ വെടിവയ്പ് നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."